മലപ്പുറം : ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനു ശേഷം തുടർച്ചയായ മൂന്നാം ദിവസവും പുതുതായി ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇതുവരെ 166 പേരാണ് സമ്പർ ക്ക പട്ടികയിൽ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു.
ഇതുവരെ പരിശോധിച്ച 67 സാമ്പിളുകളും നെഗറ്റീവ് ആണ്. അതേസമയം നിപ സ്ഥിരീക രിച്ച രോഗി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവിൽ തുടരുന്നു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഓരോരുത്തർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്.
ഇന്ന് പുതിയ പരിശോധന ഫലങ്ങൾ ഒന്നും വന്നിട്ടില്ല. 65 പേർ ഹൈ റിസ്ക് വിഭാഗ ത്തിലും 101 പേർ ലോ റിസ്ക് വിഭാഗത്തിലും ഉണ്ട്. . 11 പേർക്ക് പ്രൊഫൈലാക്സിസ് നൽകിവരുന്നു. ആരോഗ്യവകുപ്പ് ഫീവർ സർവേയുടെ ഭാഗമായി നടത്തിയ വീട് സന്ദർശനം പൂർത്തിയായി. നിപ കോൾ സെന്ററിൽ ലഭിച്ച 15 കോളുകളിൽ ഏഴുപേർക്ക് മാനസിക പിന്തുണ നൽകി.
