കോട്ടോപ്പാടം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ കിടപ്പുരോഗികള്‍ ക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സാമീപ്യവും ഉറപ്പാക്കു കയെന്ന ലക്ഷ്യത്തോടെ കോട്ടോപ്പാടം പാലിയേറ്റീവ് ആന്റ് റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാന്ത്വന പരിചരണം, ഹോം കെയര്‍ തുടങ്ങി യവയില്‍ പരിശീലനം നടത്തി. കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളി ല്‍ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ സംസ്ഥാന കണ്‍വീനര്‍ എം.ജി. പ്രവീണ്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഫൗണ്ടേഷന് പ്രസിഡന്റ് അസീസ് കോട്ടോപ്പാടം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അക്കര മുഹമ്മദലി,സലാം കോലോതൊടി ,എന്‍.ഒ ഷംസുദ്ദീന്,എം.അബ്ബാസ്,എന്‍.അയമുട്ടിഹാജി, പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,ഹമീദ് കൊമ്പത്ത്,എ.അബ്ദുല്‍ നാസര്‍,ഷാഫി നാലകത്ത്,വി.സുരേഷ് കുമാര്‍, എ.കെ. കുഞ്ഞ യമു, ഒ.പി.മൂസ,എന്‍.സലീം,നാസര്‍ പുളിക്കല്‍, പി.ശങ്കരനാരായണന്,പി.ഇബ്രാഹിം ഹാജി, ഫൈസല്‍ കല്ലടി, സി.പി. ഇഖ്ബാല്‍, എ.കെ. ഇസ്മയില്‍, റഫീഖ് അക്കര, സുഹ്റ, സമീറ തുടങ്ങിയവര്‍ സംസാരിച്ചു.
