മണ്ണാര്‍ക്കാട്: ഇത്തവണയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച വിജയം. 99.61 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ പരിധിയി ല്‍പെട്ട അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഉപജില്ലകളിലെ 43 സ്കൂളു കളില്‍ നിന്നായി 4678 ആണ്‍കുട്ടികളും 4389 പെണ്‍കുട്ടികളും ഉള്‍പ്പടെ ആകെ 9067 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 9032 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 1100 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 332 ആണ്‍കുട്ടികളും 768 പെണ്‍കുട്ടികളുമാണ് എപ്ലസ് നേടിയത്. 28 സ്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥ മാക്കി. ഇതില്‍ 11 സര്‍ക്കാര്‍സ്കൂളും എട്ട് എയ്ഡഡ്, ഒമ്പത് അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. ഇത്തവണ വിജയശതമാനം ഉയര്‍ത്താനും എപ്ലസ് വര്ധനയുണ്ടാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടത്തിയിരുന്നു. ജില്ലാ പഞ്ചായ ത്തിന്റെ നേതൃത്വത്തിലുള്ള വിജയശ്രീ പദ്ധതി എല്ലാ സ്കൂളുകളിലും നടപ്പിലാക്കി. ജൂണ്‍മാസം മുതല്‍ തന്നെ പ്രത്യേക പരിശീലനവും ആരംഭിച്ചു. കൂടാതെ എ.പ്ലസ് ലഭി ക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം ലഭ്യമാക്കിയിരുന്ന തായി വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ടി.എം സലീന ബീവി അറിയിച്ചു.
