പാലക്കാട് : കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴി ഞ്ഞു എന്ന ബഹുമതി നേടാന്‍ ഈ സര്‍ക്കാരിന് സാധിച്ചെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. സംസ്ഥാന പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം. എല്ലാവര്ക്കും പട്ടയം കൊടുക്കുവാന്‍ സാധ്യമായ എല്ലാ വഴികളിലൂ ടെയും സര്‍ക്കാര്‍ സഞ്ചരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ വര്‍ക്കും പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടയം മിഷന് രൂപീകരിക്കുകയും സംസ്ഥാനത്തിലെ 140 മണ്ഡലങ്ങളിലും എംഎല്‍എമാര്‍ അധ്യക്ഷരായി മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കാളികളാക്കിക്കൊണ്ട് റവന്യൂ അസംബ്ലിയും ചേരു വാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.
പട്ടയം മിഷന് വഴി സംസ്ഥാനത്തെ അവകാശപ്പെട്ട എല്ലാവര്ക്കും ഭൂമി നല്കുവാന് സാധിച്ചു എന്ന് മാത്രമല്ല, ജില്ലയ്ക്കും സംസ്ഥാനത്തിനുമകത്ത് മറ്റു വകുപ്പുകളുടെ ആസ്തിയില്‍ വരുന്ന ഭൂമിയാണെങ്കില് കൂടി വകുപ്പുകളുമായി കൂടി ആലോചിച്ച് പട്ടയ മിഷനെ നയിക്കുവാന്‍ ഏഴ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും ചെയര്‍ പേഴ്സണ്‍ ആയി ചീഫ് സെക്രട്ടറിയേയും ഉള്‍പ്പെടുത്തി പട്ടയ മിഷന് രൂപീകരിച്ച് മുന്നോ ട്ടുപോവാന് സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണം, ജല വിഭവം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിച്ച് പത്തുവര്‍ഷ ക്കാലം കൊണ്ട് നല്കിയ ആകെ പട്ടയങ്ങളുടെ എണ്ണം 5 ലക്ഷമായി മാറ്റുന്ന ചരിത്ര മുഹൂര്‍ത്തം സര്‍ക്കാര്‍ പിന്നിടുകയാണ്. സംസ്ഥാനത്ത് വനാവകാശം ലഭ്യമാക്കിയിട്ടു ള്ള 568 ആദിവാസി ഊരുകളിലെ വനാവകാശത്തിന് വിധേയരായിട്ടുള്ള ആളുകള്‍ക്ക് റവന്യൂ അവകാശങ്ങള്‍ നല്കുന്ന നടപടികള്‍ കൂടി ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടു ണ്ട്. അട്ടപ്പാടി താലൂക്കിലെ ആറു വില്ലേജുകളില്‍ മൂന്നു വില്ലേജുകളുടെ റിസര്‍വേ നടപടികള്‍ ഔപചാരികമായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വില്ലേജുകളുടെ കൂടി ഡിജിറ്റല്‍ റീ സര്‍വ്വേ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കും. ആദിവാസികളുടെ ഭൂമി അവര്‍ക്ക് തന്നെ തിരിച്ചു നല്കാന് കഴിയുന്ന ഒരു ഡിജിറ്റല്‍ റീ സര്‍വേയിലേക്ക് കേരളം പോവുകയാണ്. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖ മുദ്രാവാക്യവുമായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ഡിജിറ്റല്‍ റീസര്‍വേയിലേക്ക് പോയിരിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളില്‍ ഒരു തട്ടിപ്പുമില്ലാ ത്ത നിലയില്‍ രേഖകള്‍ ഇതോടൊപ്പം കൃത്യമാവുകയാണ്. ഭൂമിയുടെ രജിസ്ട്രേഷന് മുതല്‍ ലൊക്കേഷന്‍ സ്കെച്ചിങ് വരെ കൃത്യതയോടെ നടപ്പിലാക്കി ഭൂമി കൈമാറാന്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിവിധ വകുപ്പുകളുടെ പോര്‍ട്ടലുകളെ സം യോജിപ്പിച്ചുകൊണ്ട് ‘എന്റെ ഭൂമി’ എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിക്കുവാന്‍ സംസ്ഥാ നത്തിന് സാധ്യമായി. 2025 നവംബര്‍ ഒന്നു മുതല്‍ റവന്യൂ വകുപ്പിന്റെ ഇരുപത്തിമൂ ന്നോളം സേവനങ്ങള്‍ എടിഎം കാര്‍ഡ് രൂപത്തിലുള്ള റവന്യൂ ഇ കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ഡ് മുഖേന നടപ്പിലാക്കുവാന്‍ സാധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്ന ജില്ലയാവാന്‍ പാലക്കാട് ജില്ലയ്ക്ക് സാധിച്ചെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കു ന്നുവെന്നും മന്ത്രി പറഞ്ഞു.
