തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്. എസ്.എല്‍.സി. റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.5 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷം 99.69 വിജയശതമാനമായിരുന്നു. 0.19ശതമാനം കുറവ് ഈവര്ഷമുണ്ടായിട്ടുണ്ട്. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയി ണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് കുറവ്. പാലാ, മാവേലി ക്കര വിദ്യാഭ്യാസ ജില്ലകള്‍ നൂറ്ശതമാനം വിജയം നേടി. 98.28 വിജയശതമാനമുള്ള ആറ്റി ങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,115 പേര് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 4934 ആയിരുന്നു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്. എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam .kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
