പാലക്കാട് : ലൈഫ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഇതിനോടകം 49,257 വീടുകള്‍ പൂര്‍ത്തീകരിച്ചു.അടുത്ത മൂന്നു മാസത്തിനകം 49,693 വീടുകളായി ഉയര്‍ത്തും. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 262 റോഡുകളില്‍ 134 റോഡുകള്‍ക്കാണ് കരാര്‍ നല്‍കിയത്. 97 റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു. മൂന്ന് മാസത്തിനകം റോഡ് നിര് മ്മാണം നൂറ് ശതമാനത്തിലെത്തിക്കും. അതിദാരിദ്ര്യ നിര്‍മ്മാണ യജ്ഞത്തിന്റെ ഭാഗ മായി കണ്ടെത്തിയ 6443 പേരില്‍ 5009 പേരെ മുക്തരാക്കാന്‍ ജില്ലയില്കഴിഞ്ഞു. അടു ത്ത മൂന്ന് മാസത്തിനുള്ളില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിക്കാന്‍ കഴിയും.
ആര്‍ദ്രം പദ്ധതിയില്‍ തെരത്തെടുത്ത 79 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 62 എണ്ണം പൂര്‍ത്തീകരിച്ചു. മൂന്നുമാസത്തിനകം72 എണ്ണം പൂര്‍ത്തീകരിക്കും. ബ്ലോക്ക് കുടുംബാ രോഗ്യ കേന്ദ്രത്തില്‍ തെരഞ്ഞെടുത്ത 14 സ്ഥാപനങ്ങളില്‍ നിന്ന് എട്ടെണ്ണം പൂര്ത്തീ കരിച്ചു. ആഗസ്റ്റ് മാസത്തോടെ 11 എണ്ണം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുത്ത 2 പ്രധാന ആശുപത്രികളില്‍ ഒരെണ്ണം പൂര്‍ത്തീകരിച്ചു.ഓഗസ്റ്റോടെ അടുത്തതും പൂര്‍ത്തീക രിക്കും.
വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യ വികസനത്തിന് തെരഞ്ഞെടുത്ത 89 വിദ്യാലയങ്ങളില്‍ 49 പൂര്‍ത്തീകരിച്ചു.ഓഗസ്റ്റ് മാസത്തോടെ 58 എണ്ണം പൂര്‍ത്തീകരിക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസര്‍ ഫീ ശേഖരണം 57.68 ശതമാനം ഇതുവരെ കൈവരിച്ചു. മൂന്നുമാസത്തിനകം 70 ശതമാനമായി ഉയര്‍ത്തും. ഹരിത കേരളം മിഷന് മുഖേന ജില്ലയില്‍ 95 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് ജല ബജറ്റ് നടത്തേണ്ടത് ഇതില്‍ 30 തദ്ദേശസ്ഥാപന ങ്ങള് ജലബജറ്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് മാസത്തോടെ 51 തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ ജല ബജറ്റ് കൂടി പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
