മണ്ണാര്‍ക്കാട്: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി നയി ക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്കി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ യാത്രയുടെ സമാപനവുമായിരുന്നു. കോണ്‍ഗ്രസ് വക്താവ് ജി. സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൈല അധ്യക്ഷ യായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുരാധാകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മറ്റു നേതാക്കളായ ആലിസ്, വിജയലക്ഷ്മി, വി.ഡി. പ്രേംകുമാര്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
