മണ്ണാര്‍ക്കാട്: വിരമിച്ച പ്രധാന അധ്യാപകരുടെ ഒത്തുചേരല്‍ ഹൃദ്യമായി. മണ്ണാര്‍ക്കാട് ഉപജില്ലയില്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ വിരമിച്ച പ്രധാന അധ്യാപകരാണ് നമ്മളൊന്ന് എന്ന പേരില്‍ കോടതിപ്പടിയിലെ ഡോറോ റോയല്‍സ്യൂട്ടില്‍ സംഗമിച്ചത്. മുതിര്‍ന്ന പ്രധാന അധ്യാപകന് ഉമ്മണത്ത് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ മുണ്ടക്കുന്ന് അധ്യക്ഷനായി. എ.ആര് രവിശങ്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ വിനോദ്കുമാര്‍, എം. ചന്ദ്രദാസന്‍, കെ.വിജയകുമാര്‍, ഇ.വി ഏലിയാസ്, പി.ഹരിഗോവിന്ദന്, ഇ.ഗോപാലകൃഷ്ണന്, തങ്കമണി രമേശന്, ശ്രീരഞ്ജിനി മുരളീധരന് എന്നിവര്‍ സംസാരിച്ചു.
