മണ്ണാര്‍ക്കാട്: നഗരസഭാപരിധിയിലെ 22-ാം വാര്‍ഡില്‍ നടന്ന റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മി റ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാറുകാരനില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് കൗണ്‍സിലര്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടക്കുന്നുണ്ട്. വാര്‍ഡിലേക്കുള്ള പട്ടികജാതി വികസന ഫണ്ടുപയോഗിച്ചുള്ള വികസന പ്രവൃത്തിയില്‍, വിനിയോഗിക്കേണ്ട സ്ഥലത്തുനിന്നും മാറ്റിയാണ് കുറച്ചു ദൂരം പ്രവൃത്തി നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലും അന്വേഷ ണം വേണം. നഗരസഭാ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും നടപ ടിയില്ലാത്തപക്ഷം സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിഫണ്ടിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ പണംപിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നേതാക്കളായ കെ.സി. അബ്ദു റഹ്്മാന്‍, മുജീബ് പെരിമ്പിടി, നാസ ര്‍ പത്താക്കര, റഷീദ് കുറുവണ്ണ, ഫിറോസ് മുക്കണ്ണം, സക്കീര്‍ മുല്ലക്കല്‍, സമദ് പുവ്വക്കോ ടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
