മണ്ണാര്‍ക്കാട്: മുസ്്ലിം ലീഗ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 22-ാംവാര്‍ഡ് കൗണ്‍സിലറും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ കെ. മന്‍സൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഡില്‍ നടത്തിയ റോഡ് വികസനം എസ് സി നഗറിലേക്കുള്ള പ്രവേശനവഴിയിലാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേ ഷണത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം, നഗരസഭയിലെ മുസ്്ലിം ലീഗ് കൗണ് സിലര്‍മാരുടെ വാര്‍ഡുകളിലും അന്വേഷണം വേണം. ചെയര്‍ മാന്റെ വാര്‍ഡില്‍മാത്രം ഒരുകോടിയോളം രൂപയുടെ ഫണ്ടാണ് വികയിരുത്തിയിട്ടു ള്ളത്. ഇക്കാര്യവും അന്വേ ഷിക്കണം.വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളെ മുന്നിര് ത്തി മുസ് ലിം ലീഗും സിപി എമ്മില്‍നിന്നും നടപടി നേരിട്ടവരും ചേര്‍ന്നുനടത്തുന്ന നാടകമാണ് ഇതിനെല്ലാം പിന്നി ലെന്നും മന്‍സൂര്‍ പറഞ്ഞു. പാര്‍ട്ടിയേയും ഏരിയാ സെക്രട്ടറിയേയും അപകീര്‍ത്തി പ്പെടുത്താന് ചില ആളുകളെ കൂട്ടുപിടിച്ചുള്ള ശ്രമ മാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സി.പി.എം. കരിമ്പ ലോക്കല്‍ സെക്രട്ടറി സി.പി. സജിയും പറഞ്ഞു. പാര്‍ട്ടിക്കെ തിരെയുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കും. പിരിവ് നട ത്താതെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് പോകില്ല. നാലുലക്ഷംരൂപ ചോദിച്ചു വെന്നത് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
