്അഗളി: അട്ടപ്പാടി കടുകുമണ്ണ ഉന്നതിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പദ്ധതി യായ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസി പ്പേഷന്) പരിപാടി -ചുനാവ് പാഠശാല സംഘടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ യായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. എല്ലാ ഗോത്രവിഭാഗക്കാരും അവരു ടെ മേഖലയില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതിന് സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമു ള്ളവരാകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
നല്ല വിദ്യഭ്യാസം നേടി വരും തലമുറയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ വളര്‍ന്നുവ രുന്ന തലമുറ ശ്രമിക്കേണ്ടതാണ്. രാഷ്ട്രീയം മറന്ന് സ്വന്തം സമൂഹത്തിന്റെ ഉന്നമന ത്തിനായി ശ്രമിക്കണമെന്നും, കൃത്യമായി എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാവരും വോട്ടു ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
അട്ടപ്പാടി വനാന്തര്ഭാഗത്തുള്ള കടുകുമണ്ണ ഊരിലെ 62 കുടുംബാംഗങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് സാക്ഷരത നല്‍കിയത്. ജില്ലയിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗത്തി ല്‍ ഉള്‍പ്പെട്ട കുറുമ്പ സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ് കടുകുമണ്ണ ഊര് വാസികള്‍. നില വില്‍ പഴയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിരുന്ന 23 പേര്‍ക്ക് പുതിയ കാര്‍ഡിനുള്ള അപേക്ഷ നല്‍കുന്നതിനും, 18 വയസ്സ് പൂര്‍ത്തിയാക്കിയ ഊരു വാസികളായ 12 പേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന് ക്യാമ്പും പരിപാടിയില്‍ സംഘടിപ്പിച്ചിരുന്നു.
ഊരുവാസികള്‍ എല്ലാവരും കുറുമ്പ വിഭാഗത്തിന്റെ തനത് ഭാഷയില്‍, ‘ഞങ്ങള്‍ ഉറപ്പായും വോട്ടു ചെയ്യും, നിങ്ങളോ’ എന്ന തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചെയ്തു. തനതു ഭാഷയില്‍ പാട്ടുകള്‍,നൃത്തം,പായസം വിതരണം എന്നിവ ഊരുവാസികള്‍ വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പില്‍ സംഘടിപ്പിച്ചു.
അട്ടപ്പാടി ഐ എച്ച് ആര് ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ പ്രിന്‍സിപ്പല്‍ എലിസബത്ത് ഫിലിപ്പ്, കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍, ഇ എല്‍ സി കോര്‍ഡിനേറ്റര്‍ സജിത മൊയ്തീന്, ജില്ലാ കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
