കോട്ടോപ്പാടം : മലയോരമേഖലയിലെ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, സര്‍വേ നമ്പര്‍ 235/എ1എ2 സ്ഥലത്തിന്റെ നികുതി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം -രണ്ട് വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ബി. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ഒ.കെ മണി, പി.മുരളീധരന്, ടി.കെ ഇപ്പു, എ.അസൈനാര്‍, വി.പ്രീത, സി.ജെ രമേശ്, മണികണ്ഠന് വടശ്ശേരി, ഉമ്മര്‍ മനച്ചിത്തൊടി, കെ.വേണു ഗോപാല്‍, സിഗ്ബത്തുള്ള, ഫിലിപ്പ്, പ്രേംകുമാര്‍, യൂസഫ് പച്ചീരി, കാസിം ആലായന്‍, റഹ്മത്തുള്ള, സമദ്, വി.സാറ, നാസര്‍ വേങ്ങ, പി.കൃഷ്ണപ്രസാദ്, ശശി ഭീമനാട്, ഉസ്മാന് പാറോക്കോട്ട്, നൗഫല്‍ താളിയില്‍,സിജാദ് അമ്പലപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
