അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍ധനരും അഗതികളും അനാഥരുമായ വിദ്യാര്‍ഥികള്‍ക്ക് പെരുന്നാളിന് പുതുവസ്ത്രം നല്‍കിവരുന്ന ‘ഈദ് കിസ് വ’ പദ്ധതി 13 വര്‍ഷം പിന്നിടുന്നു. ഈവര്‍ഷം നൂറുകണക്കിന് പേര്‍ക്ക് പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശികാടിസ്ഥാന ത്തില്‍ ഷോപ്പുകള്‍ നിശ്ചയിച്ച് കൂപ്പണുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. കൂപ്പണ്‍വഴി 1300രൂപയുടെ വസ്ത്രം വാങ്ങാം. സുമനസ്സുകളുടെ പിന്തുണയിലാണ് തുക കണ്ടെത്തു ന്നത്. സഹായം ലഭിക്കുന്നവരുടെ അഭിമാനത്തിന് യാതൊരു കാരണവശാലും ഭംഗം വരുത്താതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈദ് കിസ്വ ജില്ലാ തല ഫണ്ട് ശേഖരണം വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം പൂക്കാടഞ്ചേരി ശാഖാ സെക്രട്ടറി സി.പി ഷരീഫ് മാസ്റ്റര്‍ അധ്യക്ഷനായി. വിസ്ഡം ശാഖാ പ്രസിഡന്റ് എം.മജീദ്, വിസ്ഡം യൂത്ത് ശാഖാ പ്രസിഡന്റ് പി.കെ സാജിദ്, സെക്രട്ടറി കെ.ഇബ്രാഹിം, വിസ്ഡം സ്റ്റുഡന്റ്‌സ് ശാഖാ പ്രസിഡന്റ് സി.പി.അദീബ്, സെക്രട്ടറി കെ.ജസീം, എം.ബഷീര്‍, കെ.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ വെല്‍ഫെയര്‍ കണ്‍വീനര്‍ എന്‍.എം ഇര്‍ഷാദ് അസ്ലം, ഫലാഹ് ആലത്തൂര്‍, നദീര്‍ അല്‍ ഹികമി പാലക്കാട്, ഫാസില്‍ ഒലവക്കോട്, ഫൗസാന്‍ മുള്ളത്തുപാറ, സിയാദ് ചെര്‍പ്പുളശ്ശേരി, സാബിത്ത് പട്ടാമ്പി, ഷാനിഫ് പള്ളിക്കുന്ന്, അഫ്‌സല്‍ പാലക്കാഴി, ബിന്‍ഷാദ് എടത്തനാട്ടുകര തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളില്‍ ഈദ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
