മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം പട്ടികജാതി വികസന ഓഫിസ് മുഖേന അനുവദിച്ച പഠനമുറി, സേഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വീടിന്റെ പൂര്‍ത്തീകരണത്തിന് സേഫ് ഗുണഭോക്താക്കളായ 132 കുടുംബങ്ങള്‍ക്കും, പഠനമുറിക്കായി 115 വിദ്യാര്‍ഥിക ള്‍ക്ക് പുറമെ ദുര്‍ബലവിഭാഗത്തില്‍പെട്ട 16 വിദ്യാര്‍ഥികള്‍ക്കും രണ്ട് ലക്ഷം രൂപാവീത വും ദുര്‍ബല വിഭാഗത്തില്‍പെട്ട 59 കുടുബങ്ങള്‍ക്ക് ആറ് ലക്ഷം രൂപവീതവുമാണ് വകയിരുത്തിയത്. ദുര്‍ബല വിഭാഗത്തില്‍പെട്ട നാല് കുടുംബങ്ങള്‍ക്ക് ശുചിമുറിക്കായി നാല്‍പ്പതിനായിരം രൂപാവീതവും ദുര്‍ബലവിഭാഗത്തില്‍പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപാവീതവുമാണ് അനുവദിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അജിത്.ആര്‍ പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പി ച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിജി ടോമി, കെ.പി ബുഷ്‌റ, ബ്ലോക്ക് അംഗങ്ങളായ പി.വി കുര്യന്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, മണികണ്ഠന്‍ വടശ്ശേരി, ഓമന രാമചന്ദ്രന്‍, സെക്രട്ടറി ഡി.അജിത്കുമാരി, സീനിയര്‍ ക്ലര്‍ക്ക് മിനിമോള്‍ മണി തുടങ്ങിയവര്‍ സംസാരിച്ചു.
