കോട്ടോപ്പാടം : പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍മിഷന്‍ എന്നീ കേന്ദ്രപദ്ധതി കള്‍ മുഴുവനായും നടപ്പിലാക്കാതെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതി എന്നാരോപിച്ച് ബി.ജെ.പി. കോട്ടോപ്പാടം ഏരിയ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.വേണു ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം ഏരിയ പ്രസിഡന്റ് കെ.രതീഷ് അധ്യ ക്ഷനായി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, ഏരിയ സെക്രട്ടറി കെ.രാധാകൃഷ്ണന്‍,മുന്‍ മണ്ഡലം പ്രസിഡന്റ് എ.പി സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ട റിമാരായ രാജു പുഴക്കല്‍, ടി.എ സുധീഷ്, വൈസ് പ്രസിഡന്റ് എം.പി പരമേശ്വരന്‍, സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍ രജിത, ടി.പി സുരേഷ്‌കുമാര്‍, എം. സുബ്രഹ്മണ്യന്‍, സി.ഹരിദാസ്, സി.അനൂപ്, കെ.ചന്ദ്രന്‍, എന്‍.നിത്യ, കെ.പ്രഭ എന്നിവര്‍ സംസാരിച്ചു.
