മണ്ണാര്‍ക്കാട് : പോക്സോകേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് വിദേശത്ത് നിന്നും ഇന്‍ര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു.കരിമ്പുഴ തോട്ടരയില്‍ താമസിക്കുന്ന കുന്തിപ്പുഴ സ്വദേശി വടക്കേതില്‍വീട്ടില്‍ മുഹമ്മദ് ഷഫീഖ് (30) ആണ് സൗദി അറേബ്യയില്‍ നിന്നും പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാ റിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. സി.സുന്ദരന്‍, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍ നൗഷാദ്, സിവില്‍ പൊലിസ് ഓഫിസര്‍ മുഹമ്മദ് റംഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്. മാര്‍ച്ച് 20നാണ് സൗദി അറേബ്യയിലേക്ക് സംഘം യാത്ര തിരിച്ചത്. ചൊവ്വാഴ്ച പ്രതിയുമൊത്ത് അവിടെ നിന്ന് മടങ്ങി. ഇന്ന് മണ്ണാര്‍ക്കാട് സ്‌റ്റേഷനിലെത്തിച്ചു. 2022ലാണ് കേസിനാ സ്പദമായ സംഭവം. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോക് സോ കോടതിയില്‍ നിന്നും ഓപ്പണ്‍ വാറണ്ട് വാങ്ങി സി.ബി.ഐ. മുഖാന്തിരം ഇന്റര്‍ പോളിന് കൈമാറി. ഇവര്‍ സൗദി അറേബ്യ ഉള്‍പ്പടെയുള്ള അംഗരാജ്യങ്ങള്‍ക്കും കൈ മാറി. റിയാദ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണ് പ്രതിയെ ജോലി സ്ഥലത്ത് നിന്നും പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി റിയാദില്‍ തടങ്കലിലായിരുന്നു. 2022ല്‍ മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടറായിരുന്ന പ്രവീണ്‍ കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹം സ്ഥലംമാറി പോയതിന് ശേഷം സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.സുനില്‍ കേസിന്റെ അന്വേഷണം നടത്തി. 2023ലെ ഇന്‍ സ്‌പെക്ടര്‍ ബോബിന്‍ മാത്യു കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു, എ.എസ്.ഐ. സീന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ സ്വീക രിച്ചത്.
