കോട്ടോപ്പാടം : തിരുവിഴാംകുന്നില്‍ ലഹരിക്കെതിരെ മതേതര കൂട്ടായ്മ നടത്തിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ടി.പി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ലഹരി ബോധവല്‍ക്കരണ പൊതു സദസ്സ് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന്‍ ഉദ്ഘാ ടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ഇര്‍ഷാദ് അധ്യക്ഷനായി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ നവാസ് ക്ലൈസെടുത്തു. കെ.ടി കുഞ്ഞുമഹമ്മദ്, സജുകൃഷ്ണ, ഷിബിന്‍ ദാസ്, മഅമൂന്‍ ഫാളിലി, തെക്കന്‍ അലി ഫൈസി, ഇബ്രാഹിം മുസ്ലിയാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്, കെ.സുരേഷ് തുടങ്ങിയവര്‍ സംസാ രിച്ചു.യൂസഫ് ദാരിമി കാഞ്ഞിരപ്പുഴ, ഫാ. ജെയിംസ് ഇരട്ടവാരി, പി. ജയപ്രകാശ്, വി. ഷൗക്കത്തലി അന്‍സാരി, സി.കെ അഷറഫ്, ഖമറുദ്ധീന്‍ മുറിയംകണ്ണി, എം.സുഭാഷ് ചന്ദ്രന്‍, മിദ്‌ലാജ് മദനി, ഡോ.ഫവാസ്, നൂറുസ്സലാം, എം.പി മുഹമ്മദ് ഇല്യാസ് തുടങ്ങി യവര്‍ പങ്കെടുത്തു.
