മണ്ണാര്‍ക്കാട് : സഹകരണ മേഖലയില്‍ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രി ല്‍ മൂന്നിന് അവസാനിക്കും. ദേശസാല്‍കൃത, ഇതര ബാങ്കുകളെക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് നിക്ഷേപ സമാഹരണത്തില്‍ പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.15 ദിവസം മുതല്‍ 45 ദിവസം വരെ 6.25 ശതമാനം, 46 ദിവസം മുതല്‍ 90 ദിവസം വരെ 6.75 ശതമാനം, 91 ദിവസം മുതല്‍ 179 ദിവസം വരെ 7.25 ശതമാനം, 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.50 ശതമാനം, രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.75 ശതമാനം എന്നതാണ് ഈ കാലയളവില്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അര ശതമാനം പലിശ കൂടുതല്‍ ലഭിക്കും.സംസ്ഥാന വികസനം സഹകരണ മേഖലയിലൂടെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി മാര്‍ച്ച് 5 നാണ് നിക്ഷേപ സമാഹരണം ആരംഭിച്ചത്. 90000 കോടി രൂപയാണ് 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
