മണ്ണാര്‍ക്കാട് : ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കു ന്നതിനായി കുടുംബശ്രീയും യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ‘ഇന്‍സ്പയര്‍’ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം അംഗങ്ങളായത് 26,223 പേര്‍. ഹരിത കര്‍മസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. പതിനെട്ടു മുതല്‍ എഴുപത്തഞ്ച് വയസ് വരെയുള്ളവര്‍ക്ക് അതത് സി.ഡി.എസുകള്‍ മുഖേന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനാകും. 1,384 രൂപയാണ് വാര്‍ഷിക പ്രീമിയം. ഇതില്‍ അമ്പത് ശതമാനം കുടുംബ ശ്രീയും അമ്പത് ശതമാനം ഹരിതകര്‍മസേനാ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് നല്‍ കുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാല്‍ മതിയാകും. ഇന്‍ഷുറ ന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങള്‍ക്കും 50,000 രൂപ വരെ ചികി ത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേര്‍ത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമ യ്ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭി ച്ചിരുന്ന ചികിത്സാ ആനുകൂല്യം. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് എഴുപത്തഞ്ച് വയസു വരെ പദ്ധതിയില്‍ ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയും.
