മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും, അട്ടപ്പാടി മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി പ്രസരണം ചെയ്യുന്നതിനായി അട്ടപ്പാടി ഗ്രീന്‍ കോറിഡോര്‍ പദ്ധതി വിഭാവനം ചെയ്തിട്ടു ണ്ടെന്നും പ്രസ്തുത പദ്ധതിയില്‍ അഗളി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ 220 കെവി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെയും ,മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ മുതല്‍ മണ്ണാര്‍ ക്കാട്, അഗളി എന്നിവിടങ്ങളില്‍ വരെ 50 കിലോമീറ്ററില്‍ 220 കെ.വി ലൈന്‍ സ്ഥാപി ക്കുന്നതിന്റെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കുന്നതിനുള്ള നടപടിയായെന്നും മന്ത്രി അറിയിച്ചതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
