കുമരംപുത്തൂര്‍ : ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാ ക്കുവാന്‍ മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില്‍ അടിയന്തര കാംപെയിന്‍ സംഘടി പ്പിക്കുവാന്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ തീരുമാനിച്ചു. കുമരംപുത്തൂര്‍ എ.എസ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍. പോഷക സംഘടനകളു ടെ ഭാരവാഹികള്‍, പഞ്ചായത്തിലെ മഹല്ല് ഭാരവാഹികള്‍ പങ്കെടുത്തു. മഹല്ല് ജമാ അത്തുകളും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനി ധികളുടെയും നേതൃത്വത്തിലാണ് കാംപെയിന്‍ സംഘടിപ്പിക്കുക.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ മുഖ്യാതിഥിയായി.പി. മുഹമ്മദലി അന്‍സാരി മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. ഹബീബ് ഫൈസി കോട്ടോപ്പാടം, അബൂബക്കര്‍ അവണക്കുന്ന് അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പ്രാത്ഥന നടത്തി.ജനറല്‍ സെക്രട്ടറി ബഷീര്‍ കാട്ടിക്കു ന്നന്‍, ഹുസൈന്‍ കോളശ്ശേരി,മുജീബ് മല്ലിയില്‍, നൗഷാദ് വെള്ളപ്പാടം, എം. ടി അസ്ലം, ഷെരീഫ് പച്ചീരി, എം.സലീം എന്നിവര്‍ മുസ്‌ലിം ലീഗ് പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ പള്ളി ജമാഅത്തുകളെ പ്രതിനിധീകരിച്ചു കെ.മുഹമ്മദലി മാസ്റ്റര്‍ (വള്ളുവമ്പുഴ ), എ.പി റഹീം ഫൈസി (കുമരംപുത്തൂര്‍), നാസര്‍ സഖാഫി (പള്ളിക്കുന്ന് ), ഉബൈദ് കരുണാകുര്‍ശ്ശി (ഞെട്ടരകടവ്) നവാസ് മല്ലിയില്‍ (മല്ലിയില്‍ ), ഷാഫി പടിഞ്ഞാറ്റി( ചങ്ങലീരി സലഫി മസ്ജിദ്),എ.അബൂ ഹാജി (കുമരമ്പത്തൂര്‍- ചുങ്കം), റഹീം ഇരുമ്പന്‍ (അരിയൂര്‍), കുഞ്ഞലവി ഹാജി (കുളപ്പാടം) ,ജലീല്‍ സഹദി (എടേരം), കാദര്‍ കാസിമി (മൈലാംപാടം), കെ.പിസുലൈമാന്‍ (വെള്ളപ്പാടം )കാദര്‍ കുത്തനിയില്‍(അവണക്കുന്ന് )ഫിറോസ് ബാബു (നെച്ചുള്ളി) വി. നാസര്‍ (കല്യാണക്കാപ്പ്) പി.ഹംസ (ചക്കര കുളമ്പ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭാരവാഹികളായ പി.എം.സി പൂക്കോയ തങ്ങള്‍, ടി.എം.എ റഷീദ്, സുബൈര്‍ കോളശ്ശേരി, ഹുസൈന്‍ കക്കാടന്‍, കെ. സി.മൊയ്തുപ്പ, പി.കെഹമീദ,് ഇല്യാസ് കൊളത്തൂര്‍, പി.കെ കാസിം ഹാജി, എന്‍.വി ഹംസ, അബ്ദുറഹിമാന്‍ നാലകത്ത്, എം.കെ നാസര്‍,കെ.കെ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്താര്‍ സംഗമവും നടത്തി.
