മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഇരട്ടവാരിയില്‍ വീട്ടില്‍ സൂക്ഷിച്ചനിലയില്‍ മാനിറച്ചി വനംവകുപ്പ് കണ്ടെടുത്തു. പാറപ്പുറത്ത് റാഫി എന്നയാളുടെ വീട്ടില്‍ നിന്നാണ് മല മാനിനെ വെടിവെച്ചുകൊന്ന് സൂക്ഷിച്ച കാട്ടിറച്ചിയും പരിസരത്തെ ഉപയോഗശൂന്യ മായ കിണറില്‍ നിന്നും മാനിന്റെ തല, കൈകാലുകള്‍, തോല്മറ്റുഅവശിഷ്ടങ്ങള് കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ വനപാലകര്‍ പരിശോധന നടത്തിയത്. ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മലമാനിനെയാണ് വെടിവെച്ച് കൊന്നിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. ജെയ്സണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സി.സുരേഷ് ബാബു, വി.ആര് അമ്പിളി, സൈലന്റ് വാലി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.എ അനീഷ് എന്നിവരട ങ്ങുന്ന സംഘമാണ് പരിശോധനയിലാണ് കാട്ടിറച്ചി പിടികൂടിയത്.
