മണ്ണാര്‍ക്കാട്: അച്ചടക്കനടപടിയെ തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സി.പി.എം. മുന്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ ശശിയുടെ അംഗത്വം പുതുക്കി നല്കാന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഏരിയകമ്മിറ്റിക്ക് കീഴിലുള്ള കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പി.കെ. ശശിയുടെ അംഗത്വം തുടരുക. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് ഏതെന്ന് നിശ്ചയിച്ച് നല്‍കിയിരുന്നില്ല. അതിനാല്‍ കഴിഞ്ഞ സമ്മേളന കാലത്ത് പാര് ട്ടിസമ്മേളനങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് ബ്രാഞ്ച് നിശ്ചയിക്കുന്നതില്‍ തീരുമാനമായത്. സാമ്പത്തിക ക്രമക്കേ ടടക്കമുള്ള ആരോപണങ്ങള്‍ ഇദ്ദേഹം നേരിട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീ ഷനെ നിയോഗിക്കുകയും കമ്മീഷന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് പാര്‍ട്ടിയിലെ തിര ഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ.ശശിയെ മാറ്റുകയുമായിരുന്നു. കെ.ടി.ഡി.സി. ചെയര്‍മാന്‍കൂടിയായ പി.കെ ശശി നിലവില്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.എം.ശശി, ജില്ലാകമ്മിറ്റി അംഗങ്ങളായ യു.ടി.രാമകൃഷ്ണന്, കെ.സി.റിയാസുദ്ദീന്‍, പി.എം ആര്‍ഷോ, ഏരിയ സെക്രട്ടറി നാരായണന് കുട്ടി എന്നിവര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തു.
