കുമരംപുത്തൂര്‍:പഞ്ചായത്തിലെ അതിദരിദ്രരില്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ നീക്കി വെച്ചാണ് പദ്ധതി നടപ്പിലാക്കിയത്.കഴിഞ്ഞ ഓണത്തിനും ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തിയിരുന്നു.അതിദരിദ്രരില്‍പ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് വരുന്നത്. പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍,കോഴി വളര്‍ത്തല്‍, പെട്ടിക്കട, ലോട്ടറിവില്‍പ്പന എന്നിങ്ങനെയുള്ള പദ്ധതികളാണ് ഇവര്‍ക്ക് വേണ്ടി നടപ്പി ലാക്കിയിരിക്കുന്നത്. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. അസി. സെക്രട്ടറി കെ. ശിവപ്രകാശ് പദ്ധതി വിശദീകരിച്ചു. വികസന കാര്യ ചെയര്മാന് സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുള്ളി, മുന്‍ പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ജനപ്രതിനിധികളായ വിജയ ലക്ഷ്മി, അജിത്ത്, കാദര്‍ കുത്തനിയില്‍, ഹരിദാസന് ആഴ് വാഞ്ചേരി, സെക്രട്ടറി മഹേഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.
