തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന സ്വയം പര്യാപ്ത സുഗന്ധഗ്രാമം പദ്ധതിയുടെ ഭാഗമായി കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം വിതരണോദ്ഘാടനം നിര്‍വഹിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയര്മാന് സി.പി സുബൈര്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ ദിലു,അസിസ്റ്റന്റ് കെ സമദ്, ഉസ്മാന് കൊങ്ങത്ത്, കെ ഹൈദര്‍, കരിമ്പനക്കല്‍ നവാസ്,പി. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
