മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി. എല്‍. പി സ്കൂള്‍ ഈഅധ്യയനവര്ഷത്തെ പഠനോത്സവം മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുസ്തഫ കരിമ്പനക്കല്‍ അധ്യക്ഷനായി. ‘വായന എന്റെ ലഹരി ‘ അവധി ക്കാല വായനോത്സവം പരിപാടിയുടെ പ്രഖ്യാപനം മണ്ണാര്‍ക്കാട് ബി.പി.സി. കെ.കെ. മണികണ്ഠന് നിര്‍വഹിച്ചു. പ്രധാനാധ്യാപിക ടി.ആര് രാജശ്രീ, ഒ.എസ്. എ സെക്രട്ടറി പി.പി സുലൈമാന്‍ ഫൈസി, എസ്.എം.സി ചെയര്മാന് കെ. അഷ്റഫ്, എസ്.ഡി.സി വൈസ് പ്രസിഡന്റ് പി.എം ജാബിര്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി. അബ്ദുസലാം, എം.പി.ടി.എ പ്രസിഡന്റ് ദേവിക, സി.ആര്.സി കോര്‍ഡിനേറ്റര്‍ സൂര്യ, അധ്യാപകരായ എം.എസ് മഞ്ജുഷ, പി.മന്‍സൂര്‍, കെ.രുഗ്മിണി, എ.വിപിത, കെ.നസീറ, സി.ഷനൂബിയ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന മികവുക ള്‍ അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
