മണ്ണാര്‍ക്കാട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വനംവന്യജീവി വകുപ്പ് മണ്ണാ ര്‍ക്കാട് ഡിവിഷനും ഹരിതകേരള മിഷനും സംയുക്തമായി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും ഇക്കോ ടൂറിസം സെന്റര്‍ ജീവനക്കാര്‍ക്കുമായി ഏകദിന ഹരിത പരി ശീലനം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു. ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ഹരിത നിയമങ്ങള്‍ എന്ന വിഷയത്തില്‍ റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈറും വിവിധ സെഷനുകളില്‍ നവകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, ഹരിതകേരള മിഷന് ആര്.പി. പ്രേം ദാസ്,സര്‍ക്കിള്‍ അസി. പി.എഫ്.എം. കോര്‍ഡിനേറ്റര്‍ പി.മോഹനകൃഷ്ണന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുബൈര്‍ എന്നിവര്‍ ക്ലാസെടുത്തു. വനവികസന ഏജന്‍സി ഡിവിഷന് കോ ര്‍ഡിനേറ്റര്‍ ഫിറോസ് വട്ടത്തൊടി, കച്ചേരിപ്പറമ്പ് വനസംരക്ഷണ സമിതി പ്രസിഡന്റ് സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
