മണ്ണാര്‍ക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചിറപ്പാടം സ്വദേശിനി വടക്കേ പ്പുറത്ത് ഭാനുമതി(56)യെ അറസ്റ്റുചെയ്തു. 6.355 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹ സ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സംഘം ഭാനുമതിയുടെ വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 12 നാണ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ പൊലിസിനെ കണ്ടതോടെ ഇവര്‍ വീടിനു പിന്‍വശത്തുകൂടി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കുറച്ചുദൂരെ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്നും പൊലിസ് അറിയിച്ചു. ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം മണ്ണാര്ക്കാ ട് ഡി.വൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എം.ബി. രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, എഎസ്ഐമാരായ ശ്യാം, ഉണ്ണി, സീന, ലിനി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഫസലു റഹീം, വിനോദ്, സുനില്‍, അഷ്റഫ് സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷ്, സാലു വര്‍ഗീസ്, അനിത, ബിന്ദുജ എന്നിവരും പരിശോധ ന സംഘത്തിലുണ്ടായിരുന്നു.
