അലനല്ലൂര്‍ :മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിന്റെ ഫീല്‍ഡ് തല പഠനോത്സവം കാപ്പു പറമ്പ് മദ്റസക്കു സമീപം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റ ര്‍ കെ.കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. റെന അധ്യക്ഷയായി. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഡയറികള്‍, മൂന്നാം ക്ലാസ് കുട്ടികളുടെ ഇംഗ്ലീഷ് കഥകള്‍ എന്നിവ കുട്ടിക ള്‍ അവ വായിക്കുന്ന വീഡിയോ കള്‍ ഉള്‍പ്പെടെ ക്യു.ആര്. കോഡ് സഹിതം തയാറാക്കി യ ‘ദളം’ എന്ന വിഷ്വല്‍ പതിപ്പ് മുന്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം ഫിറോസ് ഒതു ക്കുംപുറത്ത് പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര ഏറ്റുവാങ്ങി. പ്രധാനാധ്യാപകന് പി. യൂസഫ് പഠനോത്സവ വിശദീകരണം നടത്തി.എം.പി.ടി.എ. പ്രസി ഡന്റ് രത്നവല്ലി, സീനിയര്‍ അസിസ്റ്റന്റ് കെ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, എ. സുജിത്, ഫൈഹ ഫസല്‍,ജ്യോതിക എന്നിവര്‍ സംസാരിച്ചു.സ്കൂളിന്റെ വിവിധ മേഖ ലകളിലെ ഈ വര്‍ഷത്തെ മികവുകള്‍, പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാ പ്രകടനങ്ങള്‍, കുട്ടികളുടെ സൃഷ്ടികളുടെ അവതരണവുമുണ്ടായി.
