അലനല്ലൂര്‍ :അനുദിനം വര്‍ധിച്ചുവരുന്ന, ദുരന്തസമാനമായ, ലഹരിയും അക്രമവാസ നയും വര്‍ഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ പറ്റി ശാസ്ത്രീയമായ പഠനം നടത്തണമെന്ന് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം കമ്മറ്റി ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച യുവപഥം യുവജന സംഗമം സംഗമം ആവശ്യപ്പെട്ടു. പുതിയ തലമുറയുടെ ചിന്തയും മനോഭാവവും ജീവിതശൈലിയും തിരിച്ചറിഞ്ഞു പരി ഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതിരുകവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റി ക്കുന്നുവെന്നും സംഗമം വിലയിരുത്തി. വിസ്ഡം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സം സ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് യുവജന സംഗമം സംഘടിപ്പിച്ചത്.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് റാഫി അധ്യക്ഷനായി.ആഷിഖ് അല്‍ ഹികമി, ഷംസുദ്ദീന് പൂതങ്കോടന്, സ്വലാഹുദീന്‍ ഇബ്നു സലീം എന്നിവര്‍ ക്ലാസെടു ത്തു.മണ്ഡലം സെക്രട്ടറി എന്‍. ശഫീഖ് പിടിക്കപ്പാടം, മന്‍സൂര്‍ സലഫി, അയമു മിശ്ക്കാ ത്തി, കെ. നജീബ്, എ. മന്‍സൂര്‍, വി. അന്‍വര്‍, ടി. ഷൗക്കത്ത്, വി.പി. മന്‍സൂര്‍, എം. അഫ്നാസ് എന്നിവര്‍ പ്രസംഗിച്ചു.മണ്ഡലത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ യുവജന സംഗമത്തില്‍ പങ്കെടുത്തു.
