അലനല്ലൂര്‍ : ബദല്‍നയങ്ങളെ ശക്തിപ്പെടുത്തി സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, ജനവിരുദ്ധ കേന്ദ്രങ്ങള്‍ക്കെതിരെ പോരാടാമെന്ന പ്രമേയങ്ങളുമായി എഫ്.എസ്.ഇ.ടി.ഒ. അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആശുപത്രി ജംങ്ഷനില്‍ അവകാശ സംരക്ഷണ സദസ് നടത്തി. കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്ര ട്ടറിയേറ്റ് അംഗം ഇന്ദിരാദേവി അധ്യക്ഷയായി. കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.മുഹമ്മദ് റഷീദ്, ഏരിയ ട്രഷറര്‍ കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
