മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജ്, ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെയും എന്‍. എസ്.എസ്. യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്ലാസ് നടത്തി. മണ്ണാര്‍ക്കാട് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്. വിഷ്ണു ബോധവല്‍ക്കരണ ക്ലാസെടുത്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍ അഖില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ.എ.പി ജൂലിയ, ആന്റി നര്‍ക്കോട്ടിക് സെല്‍ കോഡിനേറ്റര്‍ ഡോ.എ.പി ശ്രീനിവാസന്‍, ജോയിന്റ് കോഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
