മണ്ണാര്‍ക്കാട് : ലഹരി വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ടിട്ടുള്ള സംഘടനകള്‍ക്ക് പിന്തുണ നല്‍കാനും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനും നഗരസഭാ കൗണ്‍സില്‍ യോ ഗം തീരുമാനിച്ചു. കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മതനേതാക്കള്‍, അധ്യാപകര്‍, റിട്ട. ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട വാര്‍ഡുതല ജാഗ്രതാസമി തികള്‍ എല്ലായിടത്തും രൂപീകരിക്കാനും നിര്‍ദേശമുയര്‍ന്നു.വര്‍ഷത്തില്‍ രണ്ടുതവ ണയെങ്കിലും വാര്‍ഡിലെ മുഴുവന്‍ ആളുകളെയും വിളിച്ചുചേര്‍ത്ത് യോഗം ചേരാനും വാര്‍ഡ് ജാഗ്രതാസമിതികള്‍ക്ക് ചുമതല നല്‍കും. കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടു ത്തുകയും വേണമെന്ന നിര്‍ദേശമുയര്‍ന്നു. രാത്രിഭക്ഷണം കുടുംബാംഗങ്ങള്‍ ഒന്നി ച്ചുകഴിക്കുകയും കുട്ടികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും സുഹൃ ത്തിനെപോലെ രക്ഷിതാക്കള്‍ കൂടെനില്‍ക്കുകയും വേണം. പഠനാവശ്യത്തിനല്ലാതെ മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക, റൂമില്‍ ഒറ്റക്കിരിക്കാനോ, വാതില്‍കുറ്റിയിട്ട് ഇരിക്കുവാനോ അനുവദിക്കാതിരിക്കുക തുടങ്ങിയകാര്യങ്ങളും മുന്നോട്ടുവെച്ചു. ലഹരിവിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ടിട്ടുള്ള ജനപ്രതിനിധികള്‍ മറ്റൊരു കുറ്റകൃത്യ ങ്ങളിലും ഏര്‍പ്പെട്ടവരായിരിക്കരുതെന്ന നിര്‍ദേശം കൗണ്‍സിലില്‍ ബഹളങ്ങള്‍ക്കി ടയാക്കി.എല്ലാവരും സ്വയം വിമര്‍ശനത്തിനൊപ്പം മാതൃകാവ്യക്തിത്വങ്ങളായി പ്രവ ര്‍ത്തിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.നഗരസഭയ്ക്ക് കീഴില്‍ മുക്കണ്ണത്ത് തുടങ്ങിയ വെല്‍നെസ് സെന്ററിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ ഏഴുസെന്റ് സ്ഥലം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ സൗജന്യമായി വാങ്ങി നല്‍കി യതിന്റെ ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ യോഗത്തില്‍വച്ച് നഗരസഭാസെ ക്രട്ടറിക്ക് കൈമാറി. നഗരസഭാ സെക്രട്ടറി പി. സതീഷ്‌കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, സ്ഥിരംസമിതി അധ്യക്ഷര്‍, മറ്റു കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
