മണ്ണാര്‍ക്കാട് : എം.ഡി.എം.എയുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയി ലായി. അരയങ്ങോട് തച്ചര്‍കുന്നത്ത് മുഹമ്മദ് റിഷാബ് (32) ആണ് പിടിയി ലായത്. ഇയാളില്‍ നിന്നും ഏകദേശം ഒരു ഗ്രാമോളം മയക്കുമരുന്ന് കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.സിഗരറ്റ് പാക്കറ്റില്‍ സൂക്ഷിച്ചനിലയിലായിരുന്നു എം.ഡി.എം.എ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകിട്ടോടെ കോട്ടോപ്പാടം വേങ്ങയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എസ്.ഐ മാരായ എ.കെ സോജന്‍, സുരേഷ്, പൊലിസുകാരായ സുഭാഷ്, സജീവ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
