മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ തച്ചമ്പാറ ഇടക്കുറുശ്ശി ശിരുവാണിജംങ്ഷനില്‍ കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി അപകടം. കാര്‍യാത്രികനായ കാഞ്ഞിരപ്പുഴ മച്ചി ങ്ങല്‍ വീട്ടില്‍ സുരേഷ് ബാബുവിന് (55) പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോ ടെയായിരുന്നു അപകടം. ബസ് പാലക്കാട് ഭാഗത്തേക്കും കാര്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കു മാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
