അഗളി: അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിന് ഒരാളെ എക്‌സൈ സ് അറസ്റ്റ് ചെയ്തു. കോട്ടത്തറ ചുണ്ടകുളം കിഴക്കയില്‍ വീട്ടില്‍ മാത്യു (78) ആണ് അറ സ്റ്റിലായത്. ഏഴുലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെടുത്തു. ഞായറാഴ്ച രാവിലെ 10ന് ഗൂളിക്കടവ് ജങ്ഷനിലുള്ള ബസ് വെയ്റ്റിങ് ഷെഡിന് മുന്‍വശത്ത് നിന്നാണ് ഇയാ ളെ അഗളി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.മണി, പ്രിവന്റീവ് ഓഫിസര്‍ കെ.രതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി.കെ ഭോജന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
