അഗളി: അട്ടപ്പാടിയില്‍ അനധികൃതമായി വില്‍പ്പനക്ക് സൂക്ഷിച്ച 20ലിറ്റര്‍ മദ്യം എക് സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഗളി ചിറ്റൂര്‍ ഉന്നതിയില്‍ ശ്യാം നിവാ സില്‍ സുരേഷി(43)നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. കേരളത്തില്‍ വില്‍പ്പനാവകാശമില്ലാത്ത പുതുച്ചേരി മദ്യം കൊണ്ടുവന്ന് വില്‍പ്പനക്കായി സംഭരിച്ച് കൈവശം വെച്ചകുറ്റത്തിന് ഇയാള്‍ക്കെതിരെ അബ്കാരി നിയമം വകുപ്പ് 58പ്രകാരം കേസെടുത്തു. അഗളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ജെ.ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.പ്രദീപ്, എ.കെ ലക്ഷ്മണന്‍, അനൂപ്, ടി.കെ ഭോജന്‍, അജീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത, എക്‌സൈസ് ഡ്രൈവര്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
