മണ്ണാര്‍ക്കാട് : അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഏര്‍പ്പെടുത്തിയ മൂന്ന് അവാര്‍ഡുകള്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം 25 കോടി സമാഹരിച്ചതിനും, ഏറ്റവും കൂടുതല്‍ മുറ്റത്തെമുല്ല വായ്പ വിതര ണം ചെയ്തതിനും, ഏറ്റവും മികച്ച നീതി സ്റ്റോറിനുമുള്ള പുരസ്‌കാരങ്ങളാണ് ലഭിച്ചത്. പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ശ്രീഹരിയില്‍ നിന്നും ബാങ്കിന് വേണ്ടി സെക്രട്ടറി എസ്.അജയകുമാര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
