അലനല്ലൂര്‍ : മാനവ സമൂഹത്തെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വിശുദ്ധ വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ട പ്പള്ള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. ചിന്തിക്കുവാനും, നന്മയിലധിഷ്ഠിതമായ ജീവിതം നയിക്കുവാനും സഹായിക്കുന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന അധ്യാപനങ്ങള്‍.തിന്മകള്‍ക്കെതിരെ നിലക്കൊള്ളുവാനും, പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നു എന്നതും വിശുദ്ധ ഖുര്‍ആനിന്റെ സവിശേഷതയാണെന്നും റമദാന്‍ വിജ്ഞാന വേദി അഭിപ്രായപ്പെട്ടു. വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തല്‍ മണ്ണയില്‍ ‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടി പ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് റമദാന്‍ വിജ്ഞാന വേദി സംഘടിപ്പിച്ചത്.
മാറുന്ന ലോകവും മാറാത്ത മൂല്യങ്ങളും എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹിയും നിര്‍ഭയത്വം നഷ്ടപ്പെടുന്ന വഴികള്‍ എന്ന വിഷ യത്തില്‍ ശിഹാബ് എടക്കരയും ധര്‍മസമരത്തിന്റെ വിദ്യാര്‍ഥികാലം എന്നവിഷയ ത്തില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ഹികമിയും പ്രഭാഷണം നടത്തി.വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, ടി.കെ. മുഹമ്മദ്, വി.കെ. ഉമ്മര്‍ മിശ്കാത്തി, റഫീഖ് പൂളക്കല്‍, കെ.ടി. മുഹമ്മദ്, ഉമ്മര്‍ പൂളക്കല്‍, പി. അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു.
വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സമിതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസമ്മേളത്തില്‍ ഹിജാസ് അഹമ്മദ്, മാജിദ് മണ്ണാര്‍ക്കാട് എന്നിവര്‍ ക്ലാസ്സെടുത്തു. ദാറുല്‍ ഖുര്‍ആന്‍ അല്‍ ഹിക്മ മദ്രസ്സയില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 23ന് (ഞായര്‍) വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്’പരീക്ഷണത്തിന്റെ ഭിന്ന മുഖങ്ങള്‍’,ഷാഫി സ്വബാഹി’മതനിരാസത്തിന്റെ നാള്‍വഴി’, വിസ്ഡം എടത്തനാട്ടുകര മണ്ഡലം ജോ. സെക്രട്ടറി എം. അബ്ദു റസാഖ് സലഫി’നന്മകള്‍ നിലനിര്‍ത്താന്‍’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.
