മണ്ണാര്‍ക്കാട്: അധാര്‍മികതക്കെതിരെ യുവജന കൂട്ടായ്മ രൂപീകരിക്കണമെന്നും മാറിയ കാലത്ത് പുതുതലമുറയെ ചേര്‍ത്തുപിടിക്കുകയും അവരുടെ സര്‍ഗാത്മഗതയും കര്‍മ്മ ശേഷിയും സമൂഹ നന്മയിലേക്ക് തിരിച്ച് വിടണമെന്നും ഐ.എസ്.എം പാലക്കാട് ജില്ലാ സമിതി സംഘടിപ്പിച്ച യൂത്ത് മജ്ലിസ് സൗഹൃദ ഇഫ്താര്‍ അഭിപ്രായപ്പെട്ടു. സംഗമം അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ഡോ. അഹമദ് സാബിത്ത് അധ്യക്ഷനായി. വിവിധ യുവജന പ്രസ്ഥാന നേതാക്കളെ പ്രതിനിധീ കരിച്ച് ഗഫൂര്‍ കോല്‍ക്കളത്തില്‍, ഗിരീഷ് ഗുപ്ത, മുഹമ്മദ് മുഫ്‌ലിഹ്,സലീം, അബ്ദു റഷീ ദ് ചതുരാല, സലീമ,മുഹമ്മദ് അക്തര്‍ , അസ്നാ ജാസ്മിന്‍, ഡോ.അഹമദ് സാബിത്ത്, പി.ടി റിയാസുദ്ദീന്‍, ജസീം സാജിദ് , സ്വാനി,അന്‍സാറുദീന്‍, അബ്ദുല്‍ റഷീദ്, സമാഹ് ഫാറൂഖി, അഡ്വ മുഹമ്മദ് മുസ്തഫ, റമീസ് പട്ടാമ്പി, അബ്ദുറഷീദ് ഒറ്റപ്പാലം, ഷഫീഖ് അസ്ഹരി എന്നിവര്‍ സംസാരിച്ചു.
