അലനല്ലൂര്‍ : പാഠ്യ-പാഠ്യാനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് വിദ്യാലയ പ്രവര്‍ത്ത നങ്ങളിലെ മികവ് പൊതുസമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചളവ ഗവ. യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ ‘മിഴിവ് – 2025’ സ്‌കൂള്‍ തല പഠനോത്സവം സംഘ ടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം. സി. ചെയര്‍മാന്‍ എം മഹ്ഫൂസ് റഹീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. മണികണ്ഠന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍.അബ്ബാസലി, സി.ആര്‍.സി. കോഡിനേറ്റര്‍ ഹിമ ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് പി.ഷമീര്‍, പി.ടി.എ. അംഗം ധര്‍മ പ്രസാദ്, അധ്യാപകരായ പി.ആര്‍ ഷീജ, കെ.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ലാസ്സ് തല പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും നടന്നു.
