അലനല്ലൂര്‍ : വിശുദ്ധ റമദാന്‍ ആത്മവിശുദ്ധിക്ക് എന്ന സന്ദേശത്തില്‍ എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാംപെയിനിന്റെ ഭാഗമായി അലനല്ലൂര്‍ സോണില്‍ ‘ബദ്ര്‍ സ്മരണകള്‍’ നടത്തി. കോട്ടോപ്പാടം മദ്‌റസയില്‍ നടന്ന പരിപാടി എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുത്വലിബ് റഹ്മാനി കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി മാവൂണ്ടിരി മുഖ്യപ്രഭാഷണം നടത്തി. സോണ്‍ ദഅവ പ്രസിഡന്റ് മുഹമ്മദലി സഖാഫി കൊമ്പം അധ്യക്ഷനായി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശഫീഖ് അലി അല്‍ ഹസനി കൊമ്പം, സോണ്‍ പ്രസിഡന്റ് സൈദലവി സഖാ ഫി തിരുവിഴാംകുന്ന്, സോണ്‍ ജന. സെക്രട്ടറി അബൂബക്കര്‍ നാലകത്ത്, ഭാരവാഹി കളായ , ഹുസൈന്‍ സഖാഫി തെയ്യോട്ടുചിറ സംസാരിച്ചു. ജില്ലാ ഡയറക്ടറേറ്റ് അംഗം ശിഹാബ് കൊടക്കാട്, സോണ്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സ്വാദിഖ് സഖാഫി കോട്ടപ്പുറം, സാംസ്‌കാരികം സെക്രട്ടറി ജബ്ബാര്‍ സഖാഫി നാട്ടുകല്‍,സാമൂഹികം സെക്രട്ടറി മൊയ്തുട്ടി കിഴക്കുംപുറം പങ്കെടുത്തു.
