പാലക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റാമിനുമായി രണ്ട് യുവാക്കള്‍ പാലക്കാട് ടൗണ്‍സൗത്ത് പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം കോവളം പാച്ചലൂര്‍ കിഴ ക്കേക്കുപ്പത്തില്‍ വീട്ടില്‍ അജിത്ത് (23), എറണാകുളം മൂവാറ്റുപുഴ പിറമഠം കിഴക്കേ പുരയ്ക്കല്‍ വീട്ടില്‍ രാജേഷ് (23) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത്കുമാറിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ടൗണ്‍ സൗത്ത് പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് മണപ്പുള്ളിക്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്. ബംഗ്ലൂരി ല്‍ നിന്നാണ് മയക്കുമരുന്നെത്തിച്ചതെന്നും പ്രതികള്‍ ഉള്‍പ്പെടുന്ന മയക്കുമരുന്ന് സംഘ ത്തെ കുറിച്ച് അന്വേഷണം ശക്തമാക്കിയതായും പൊലിസ് അറിയിച്ചു. പാലക്കാട് എ. എസ്.പി. രാജേഷ്‌കുമാര്‍, നാര്‍ക്കേട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നി വരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹേമലതയുള്‍പ്പെട്ട പൊലിസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
