അലനല്ലൂര്‍ : പെരുകുന്ന കൊലപാതകങ്ങളും ഭീതി സൃഷ്ടിക്കുന്ന അക്രമവാസനയും നേ രിടുന്നതിന് ആവശ്യമായ സാമൂഹിക പഠനങ്ങള്‍ നടക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഒര്‍ഗനൈസേഷന്‍ എടത്തനാട്ടുകര ഏരിയ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.ലഹരിയും അക്രമവാസനയും വര്‍ഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവ സ്ഥ സമൂഹം ഒരുമിച്ച് പരിഹരിക്കണം.സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന പ്രതിസന്ധി കളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം.കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതി രുകവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റി ക്കുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു. ദാറുല്‍ ഖുര്‍ആനില്‍ നടന്ന സംഗമം
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ സെക്ര ട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ഷൗക്ക ത്തലി അന്‍സാരി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.കെ. സുധീര്‍ ഉമ്മര്‍, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, ടി.കെ. മുഹമ്മദ്, പി.പി. യൂസഫ്, എം. അഹമ്മദ് ഹിദായത്തുള്ള,അബ്ദു കാപ്പില്‍, അലി വെള്ളേങ്ങര,വി.കെ. ഉമര്‍ മിഷ്‌കാത്തി, അലി മന്തിയില്‍, കെ.പി. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.എടത്തനാട്ടുകര, അലനല്ലൂര്‍ മണ്ഡലങ്ങളിലെ വിവിധ യൂണി റ്റുകളില്‍ നിന്നായി പ്രതിനിധികള്‍ ഏരിയ പ്രവര്‍ത്തക സംഗമത്തിലും ഇഫ്താര്‍ മീറ്റിലും പങ്കെടുത്തു.
