മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് നടത്തുന്ന പൂരപ്പൊലിമയ്ക്ക് തുടക്കമായി. ക്വിസ് മത്സരം, ഇന്റലിജന്‍സ് കോര്‍ണര്‍, സുയ്പ്മുക്ക്, ലൈവ് ക്വിസ്, അടിക്കുറിപ്പ് മത്സരം, പൂരം ഫോട്ടോഗ്രാഫി എന്നിങ്ങനെ സൗജന്യമായി പങ്കെടുക്കാവുന്ന നിരവധി മത്സരങ്ങളും വിജയികള്‍ക്ക് സമ്മാനങ്ങളുമൊരുക്കിയാണ് വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പൂരപ്പൊലിമസ്റ്റാള് അമ്പലത്തിനടുത്ത് ആലിന്ചുവ ട്ടില് പ്രവര്‍ത്തിക്കുന്നത്. പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഭാര വാഹികളായ രമേഷ് പൂര്‍ണ്ണിമ, വിജയേഷ്, ഗഫൂര്‍ പൊതുവത്ത്, ശ്രീവത്സന്‍, സുധാകര ന്, നസീര്‍, അബ്ദു, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
