അലനല്ലൂര്‍: വര്‍ഗീയ ചിന്തകളും വംശീയതയും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവികത യുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന് വിശ്വാസികള്‍ക്ക് പ്രചോദനമാകണ മെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം. ബി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച റമദാന് വിജ്ഞാന വേദി ആഹ്വാനം ചെയ്തു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും വിശ്വാസി സമൂഹത്തിന്റെ ബാദ്ധ്യതയാണ്.വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ച നന്മയുടെ പ്രചാരണവും, തിന്മക്കെതിരെയുള്ള പ്രതിരോധവും നാം വിസ്മരിക്കരുത്.കടുത്ത വേനല്‍ ചൂട് അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വിജ്ഞാന വേദി ആവശ്യപ്പെട്ടു.
വിസ്ഡം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തല് മണ്ണയില് ‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടി പ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് റമദാന് വിജ്ഞാന വേദി സംഘടിപ്പിച്ചത്.വിസ്ഡം ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി ‘ഹൃദ്യമായ പെരുമാറ്റം’, വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര’ ഖുര്‍ആനിനോട് കൂറ് പുലര്‍ത്തിയോ?’, വിസ്ഡം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഷൗക്കത്തലി അന്‍സാരി’മതപഠനം മാറേണ്ടത് കാഴ്ചപ്പാടാണ്’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, എം. മൊയ്തീന്, കെ.ടി. മുഹമ്മദ്, ഉമ്മര്‍ പൂളക്കല്‍, പി. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സമിതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസമ്മേളത്തില് അനസ് വെട്ടത്തൂര്‍, ബിന്‍ഷാദ് വെള്ളേങ്ങര എന്നിവര്‍ ക്ലാസ്സെടുത്തു. മണ്ഡലം ഭാരവാഹികളായ കെ. ആഷിഫ്, ഒ. അലൂഫ് അന്‍വര്‍, വി.ടി. ഷാസിന്, ശഫാസ്എന്നിവര് നേതൃത്വം നല്കി.അല്‍ ഹിക്മ അറബിക് കോളേജില്‍ നിന്നും ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എ.മുഹമ്മദ് ഫാരിസ്, എം. അബ്ദുല്‍ ഹലീം, എം. മുഹമ്മദ് ഷഹീന്, ടി. ഷഹാന്, എം.പി. ശാമില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാനതല കായികമേളയി റിലേ മത്സരത്തില്‍ സ്ഥാനം നേടിയ പി. ഇജാസ്, ഇ.കെ.നബ്ഹാന് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.16ന് വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന് സ്വലാഹി’മാറുന്ന ലോകവും മാറാത്ത മൂല്യങ്ങളും’ ശിഹാബ് എടക്കര’നിര്‍ഭയത്വം നഷ്ടപ്പെടുന്ന വഴികള്‍’, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ഹികമി’ ധര്‍മസമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്നിവര്‍ പ്രഭാഷണം നടത്തും.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.
