മണ്ണാര്‍ക്കാട് : നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുകയെ ന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് രൂപീകരിച്ച മൂവ് കൂട്ടായ്മയുടെ ആദ്യയോഗത്തില്‍ സമൂ ഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നാനൂറിലധികം പേര് പങ്കെടുത്തു. മൂവിന്റെ ആക്ഷന്‍ പ്ലാനിന്റെ കരട് യോഗത്തില്‍ അവതരിപ്പിച്ചു.
രാഷ്ട്രീയ നേതാക്കള്‍, ലഹരികേസുകളില്‍ ഉള്‍പ്പെടുന്നവരെ സംരക്ഷിക്കുകയി ല്ലെന്നും അത്തരക്കാര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന കര്‍ശന തീരുമാനമെടു ക്കണമെന്ന് ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിക്കുന്നു . ലഹരി വിപണനം നടത്തുന്നവരേയും ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരേയും മഹല്ല്, ഇടവക, സാമുദായിക കമ്മിറ്റി എന്നി വയില്‍ നിന്നും ഒഴിവാക്കുകയും അവരുടെ കുടുംബങ്ങളില്‍ വിവാഹമടക്കമുള്ള ചട ങ്ങുകളില്‍ കാര്‍മികത്വം വഹിക്കുകയും പങ്കെടുക്കുകയും ചെയ്യില്ലെന്ന് മതനേതാക്ക ള്‍, മഹല്ല്, ഇടവ, സാമുദായിക കമ്മിറ്റികള്‍ തീരുമാനമെടുക്കണം . ഇത് മഹല്ല് യോഗ ങ്ങള്, കുര്‍ബാനകള്‍, കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്രഖ്യാപിക്കണം.
യുവജന സംഘടനകള്‍ ലഹരിവിരുദ്ധ പരിപാടികളില്‍ നേതൃപരമായ പങ്കുവഹിക്കു കയും മുന്നണിപോരാളികളാവുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ് മെന്റ് കമ്മിറ്റികള്‍ സ്കൂളുകളില്‍ ലഹരിക്കെതിരെ ജാഗ്രതാ സമതികള്‍ രൂപീകരി ക്കണം. സ്കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. തൊഴിലാളി യൂണിയനുകള്‍ ലഹരി വ്യാപനം തടയുന്നതിന് മുഖ്യപങ്കുവഹിക്കേണ്ട തുണ്ട്. മയക്കുമരുന്ന് കച്ചവടമോ, സംഘം ചേര്‍ന്നുള്ള ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ പൊലിസ്, എക്സൈസ് അധികാരികളുടെ ശ്രദ്ധിയല്പെടുത്തണം.
നഗരസഭാ പരിധിയിലുള്ള മുഴുവന്‍ വാര്‍ഡുകളിലും ലഹരിക്കെതിരെ ജാഗ്രതാ സമിതി കള്‍ രൂപീകരിക്കാന്‍ കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുക്കണം. ക്ലബുകള്‍, സാംസ്കാരി ക സംഘടനകള്‍ എന്നിവര്‍ കുട്ടികളെ കലാകായിക വിനോദങ്ങളിലേക്ക് ആകര്‍ഷിപ്പി ക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കണം. വിവിധ കൂട്ടായ്മകളുംഒന്നിച്ചു ചേര്‍ന്നു ള്ള ആഘോഷങ്ങളും സംഘടിപ്പിച്ച കുട്ടികളെയും യുവാക്കളെയും ലഹരിയിലേക്ക് പോവാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ മുന്‍കൈ എടുക്കണം. വേണ്ട ത്ര പ്രചരണം നല്കി ലഹരിക്കെതിരെ പൊതുബോധം വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യപങ്കുവഹിക്കണമെന്നും ആക്ഷന്പ്ലാനില് നിര്‍ദേശിക്കുന്നു. യോഗ ത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന മികച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡോ.കെ.എ കമ്മാപ്പ അധ്യക്ഷനായി. കരട് ആക്ഷന്‍പ്ലാനും അവതരിപ്പിച്ചു. കൂട്ടായ്മ കോര്‍ കമ്മിറ്റി,എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ഗ്രൂപ്പ് എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്പേഴ്സന് പ്രസീത ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, മറ്റ് ജനപ്രതിനിധികള്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, പഴേരി ഷെരീഫ് ഹാജി, എം. പുരുഷോത്തമന്, പി അഹമ്മദ് അഷ്റഫ്, നിസാബുദ്ധീന്‍ ഫൈസി, മുഹമ്മദ് ചെറൂട്ടി, കെ.പി.എസ് പയ്യനടം, ടി.കെ അബൂബക്കര്‍ ബാവി, കെ. മന്‍സൂര്‍, ശ്രീരാജ് വെള്ളപ്പാടം, ഹുസൈന് കോളശ്ശേരി, ഗിരീഷ് ഗുപ്ത, കളത്തില്‍ ഫാറൂഖ്,സിദ്ധീഖ് മച്ചിങ്ങല്‍, സദഖത്തുള്ള പടലത്ത്, അഡ്വ. ജോസ് ജോസഫ്, ഷമീര്‍ പഴേരി തുടങ്ങി ാഷട്രീയ പാര്‍ട്ടി നേതാക്കള്‍, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ജി.എസ്.എസ് തുടങ്ങിയ സാമുദായിക സംഘടനാനേതാക്കള്‍, മതപണ്ഡിതര്‍, യുവജന സംഘടനാനേതാക്കള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സേവ് മണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്, വോയിസ് ഓഫ് മണ്ണാര്‍ക്കാട്,യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വ്യാപാര സംഘടനാ ഭാരവാഹികള്‍, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്, ട്രേഡ് യൂണിയന് പ്രതിനിധികള്‍, ഓട്ടോ തൊഴിലാളി സംഘടനകള്‍, ബസ് ഓണേഴ്സ് അസോസിയേഷന്, ചിറക്കല്‍പ്പടി കമ്മ്യൂണിറ്റി ഡവലപ്മെന്റ് അസോസിയേഷന്, പത്ര പ്രവര്ത്തകസംഘടനകള്, യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് അസോസിയേഷന്, വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റ്, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
