മണ്ണാര്‍ക്കാട് : ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വന്തമാക്കാന്‍ മണ്ണാര് ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് സുവര്‍ണാവസരം. പൂരനഗരിയില്‍ ഇതാദ്യമായി വനം വകുപ്പ് ഒരുക്കിയ വനശ്രീ ഇക്കോ ഷോപ്പ് കൗണ്ടറിലാണ് ഈ വിഭവങ്ങള്‍ ലഭിക്കുക. കാഞ്ഞിരപ്പുഴ ഇക്കോഷോപ്പാണ് മണ്ണാര്‍ക്കാട് വനംഡിവിഷന് വനവികസന ഏജന്‍സി ക്ക് കീഴില്‍ പൂരനഗരിയില്‍ കൗണ്ടര്‍ തുറന്നത്. വനത്തില്‍ നിന്നും ശേഖരിച്ച വിഭവങ്ങ ള്‍ സംസ്കരിച്ച് തയ്യാറാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് ഇക്കോഷോപ്പില്‍ പ്രധാ നമായും ലഭിക്കുക. സംശുദ്ധമായ അട്ടപ്പാടി ഹണി, വനശ്രീ കാട്ടുതേന്‍, നീല അമരി പൊടി, ചന്ദനം, ചന്ദനതൈലം, രക്തചന്ദന പൊടി, മുളയരി, ചാമ, കുന്തിരിക്കം, ഏലം, മെഴുക് തുടങ്ങിയവയെല്ലാം ഇവിടെ ലഭിലഭിക്കുമെന്ന് മണ്ണാര്‍ക്കാട് വനവികസന ഏജ ന്‍സി കോര്‍ഡിനേറ്റര്‍ ഫിറോസ് വട്ടത്തൊടി പറഞ്ഞു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈറിന്റെ സാന്നിദ്ധ്യത്തില്‍ പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. പുരു ഷോത്തമന്‍ വനശ്രീ ഇക്കോഷോപ്പ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫിസ ര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
