അലനല്ലൂര്‍ : സ്വതന്ത്രചിന്തയും ആരോടും ബാധ്യതയില്ലാത്ത ജീവിതവും യുവതയെ വഴിതെറ്റിക്കുമെന്ന് കെ.എന്‍.എം. തദ്കിറ റമദാന് വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടപ്പള്ള സന ഓഡി റ്റോറിയത്തില്‍ നടന്ന വിജ്ഞാനവേദി എടവണ്ണ ജാമി അ നദ്വിയ അഡ്മിനിസ്ട്രേറ്റര്‍ കെ. വി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നാസര്‍ സുല്ലമി അധ്യക്ഷനായി. തണലേകുക മാതാപിതാക്കള്‍ക്ക് എന്ന വിഷയത്തില്‍ എടത്തനാട്ടുകര എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഇദ്രിസ് സ്വലാഹിയും തൗഹീദ് ജീവി തത്തിന്റെ വസന്തം എന്ന വിഷയത്തില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന് അഹമ്മദ് അനസ് മൗലവിയും പ്രഭാഷണം നടത്തി. ഐ.എസ്.എം. വൈറ്റ് ഷര്‍ട്ട് ചലഞ്ച് പദ്ധതിയു ടെയും 29-ാമത് അന്താരാഷ്ട ഖുര്‍ ആന്‍ വിജ്ഞാനപരീക്ഷയുടെയും ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മണ്ഡലം തല രജിസ്ട്രേഷന് ആരംഭിച്ചു. ഐ.എസ്.എം. ജില്ലാസെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍ വിശദീകരണം നടത്തി. എം.എസ്.എം. സംസ്ഥാന കമ്മിറ്റി നടത്തു ന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയെകുറിച്ച് ജില്ലാ പ്രസിഡന്റ് നബീല്‍ നാസര്‍ വിശദീകരണം നടത്തി. കെ.എന്‍.എം. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാജി, മണ്ഡലം ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി, മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
