തൃശൂര്‍ : പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് തൃശൂര്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫാ.ജിയോ ചെരടായി ഉദ്ഘാ ടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി.
സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ പാലക്കാട്, മലപ്പുറം ജില്ലകളിലെ സാധാ രണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തോളമായി വിശ്വാ സത്തിന്റെയും സഹകരണത്തിന്റെയും കയ്യൊപ്പ് ചാര്‍ത്തിയ അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റിയുടെ കീഴിലുള്ളതാണ് പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊ സൈറ്റി. യു.ജി.എസ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അഞ്ചാം വാര്‍ഷികത്തിലേക്ക് പ്രവേശി ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാന ങ്ങളില്‍ കൂടി പ്രവര്‍ത്തനാനുമതിയുള്ള പാംസ്കോസ് ആരംഭിച്ചത്.
പാംസ്കോസിന്റെ തൃശൂര്‍ ജില്ലയിലെ ആദ്യബ്രാഞ്ചാണ് പാട്ടുരായ്ക്കലില്‍ തുടങ്ങി യത്. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി നല്കുന്ന വിവിധ ഗോള്‍ഡ് ലോണ്‍ സ്കീമുകള്‍ ലഭ്യമാകും. ലളിതമായ വ്യവസ്ഥകളിലൂടെ കുറഞ്ഞസമയത്തിനുള്ളില്‍ ലഭ്യമാകുന്ന ദിവസ,ആഴ്ച തവണയില്‍ അടയ്ക്കാവുന്ന ബിസിനസ് ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോണുകള്‍ കൂടാതെ, ആട്,പശുവളല്ത്തല്, നെല്ല്, പച്ചക്കറി കൃഷി എന്നിവയ്ക്ക് സഹായകരമാകുന്ന കാര്‍ഷിക വായ്പകള്‍, ദിവസ,ആഴ്ച, മാസ തവണകളായി അടയ്ക്കാ വുന്ന നിക്ഷേപ പദ്ധതികളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം തുടങ്ങി യ നിരവധി വായ്പാനിക്ഷേപ പദ്ധതികളും പാംസ്കോസ് വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2325001, 9072125001.
ഉദ്ഘാടന ചടങ്ങില്‍ പാട്ടുരായ്ക്കല്‍ മുനിസിപ്പല്‍ ഡിവിഷന് കൗണ്‍സിലര്‍ എന്‍.വി രാധിക, തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സോളി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി ജോര്‍ജ്, യു.ജി.എസ്. ഗ്രൂപ്പ് പി.ആര്.ഒ. ശ്യാംകുമാര്‍, സെയില്‍സ് മാനേജര്‍ ശാസ്തപ്രസാദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഷെമിര് അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, എച്ച്.ആര്. മാനേജര്‍ അനുമാത്യു, ബ്രാഞ്ച് മാനേജര്‍ നിഖില്‍ ജോണ്‍, റിക്കവറി ഓഫിസര്‍ ശിവദാസന്‍, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
